പ്രവർത്തകനെകൊണ്ട് കാലുകഴുകിച്ച് കോൺഗ്രസ് അധ്യക്ഷൻ: വിവാദമായതിനു പിന്നാലെ വിശദീകരണം

സാമൂഹിക മാധ്യമങ്ങളിൽ നിരവധിപേർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്
പ്രവർത്തകനെകൊണ്ട് കാലുകഴുകിച്ച് കോൺഗ്രസ് അധ്യക്ഷൻ: വിവാദമായതിനു പിന്നാലെ വിശദീകരണം| maharashtra Congress president washed his feet with an activist
maharashtra congress president feet cleaning| Video screenshot

ന്യൂഡൽഹി: പ്രവർത്തകനെകൊണ്ട് കാലുകഴുകിച്ച് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ. അകോല ജില്ല സന്ദർശനത്തിനിടെയാണ് സംഭവം. ചെളി പുരണ്ട കാലുകൾ കഴുകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിവാദത്തിലായിരിക്കുകയാണ് പടോലെ.

മഴ പെയ്തതിനാൽ ചെളി പുരണ്ട കാൽ കഴുകാനായി വെള്ളം ആവശ്യപ്പെട്ടപ്പോൾ ഒരു പ്രവർത്തകൻ വെള്ളം കാലിൽ ഒഴിച്ച് നൽകിയെന്നുമാണ് നാനാ പടോലെയുടെ വിശദീകരണം. സാമൂഹിക മാധ്യമങ്ങളിൽ നിരവധിപേർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷ്യന്റെ പ്രവൃത്തി ലജ്ജാകരമാണെന്നും ഇത് പ്രവർത്തകരെ കോൺഗ്രസ് അപമാനിക്കുകയാണെന്നുമാണ് ബിജെപിയുടെ ആരോപണം. പടോലെ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.