മുബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരം സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നടി തമന്നയ്ക്ക് നോട്ടീസ്. ഈ മാസം 29 ന് ഹാജരാവണമെന്നാവശ്യപ്പെട്ട് സൈബർ സെല്ലാണ് നോട്ടീസ് അയച്ചത്.
തമന്നയ്ക്ക് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഈ മാസം 23 ന് ഹാജരാവണമെന്നാവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചത്. എന്നാൽ രാജ്യത്തിന് പുറത്തായതിനാൽ മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് സഞ്ജയ് ദത്ത് അറിയിച്ചതായാണ് വിവരം.
2023 ലെ ഐപിഎൽ മത്സരം ഫെയർപ്ലെ ആപ്പിലൂടെ സംപ്രേഷണം ചെയ്തെന്നും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. ആപ്പിനെ പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് തമന്നയെയും സഞ്ജയെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.