അജിത് പവാറിന്‍റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

അജിത് പവാറിന്‍റെ അന്ത്യകർമങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു
maharashtra deputy cm ajit pawar death police investigation

അജിത് പവാറിന്‍റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

ിഗതാ ഗസോുാ

Updated on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്. വിമാനാപകടത്തിന്‍റെ കാരണം കണ്ടത്താനായാണ് ഡിജസിഎ അന്വേഷണം പ്രഖ്യാപിച്ചത്.

രണ്ടാം തവണയും ലാന്‍റിങ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

അതേസമയം, അജിത് പവാറിന്‍റെ അന്ത്യകർമങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. വ്യാഴാഴ്ചയായിരിക്കും അന്ത്യകർമങ്ങൾ നടക്കുക. നിലവിൽ ബാരാമതി മെഡിക്കൽ കോളെജിലാണ് പവാറിന്‍റെ മൃതദേഹമുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com