
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവറും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സത്യവാചനം ചൊല്ലിക്കൊടുത്തു. ആസാദ് മൈതാനത്ത് തയാറാക്കിയ പന്തലിൽ 5.30 ഓടെയായിരുന്നു ചടങ്ങ്.
സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെൻഡൂൽക്കർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർ വേദയിലുണ്ടായിരുന്നു. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുന്നത്.