കൃഷി നശിച്ചവർക്ക് 2,215 കോടിയുടെ സർക്കാർ സഹായം

മഹാരാഷ്ട്രയിലെ 31,64,000 കർഷകർക്കാണ് ധനസഹായം ലഭിക്കുക.
Maharashtra government releases 2,215 crore relief for rain-hit farmers

crops destruction due to torrential rain

-
Updated on

മുംബൈ: മഹാരാഷ്ട്രടയിൽ കനത്ത മഴയിൽ വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 31,64,000 കർഷകർക്കാണ് ധനസഹായം ലഭിക്കുക. ഇതിനായി 2,215 കോടി അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു.

1829 കോടി ഇതിനകം വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി. 65 ലക്ഷത്തിലധികം ഹെക്റ്റർ കൃഷിഭൂമിക്കാണ് നാശനഷ്ടം സംഭവിച്ചത്.

എന്നാൽ, സഹായം പര്യാപ്തമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു കർഷകന് ഏകദേശം അൻപതിനായിരം രൂപയെങ്കിലും നൽകണമെന്നാണ് അഖിലേന്ത്യ കിസാൻ സഭ സെക്രട്ടറി അജിത് നവാലെ ആവശ്യപ്പെട്ടത്.

പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ എൻഡിആർഎഫ് , എസ്ഡിആർഎഫ് എന്നീ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഭക്ഷണം, താമസ സൗകര്യം, കുടിവെള്ളം എന്നിവ ഒരുക്കിയിട്ടുണ്ടെന്നും ഫഡ്നവിസ് പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com