വനിതകൾക്ക് മാസം 2500 രൂപ; പദ്ധതിയുമായി ഡൽഹി സർക്കാർ, രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ

വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെ വരുന്ന സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല‍്യങ്ങൾ ലഭിക്കുക
mahila samriddhi scheme details

വനിതകൾക്ക് മാസം 2500 രൂപ; പദ്ധതിയുമായി ഡൽഹി സർക്കാർ, രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ

Updated on

ന‍്യൂഡൽഹി: ഡൽഹിയിലെ വനിതകൾക്ക് മാസം 2500 രൂപ വരെ ലഭിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള കാര‍്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ ശനിയാഴ്ച ക‍്യാബിനറ്റ് യോഗം ചേരും. ഗുണഭോക്താക്കളായ യുവതികൾക്ക് നേരിട്ടാണ് പണം എത്തുന്നത്.

വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെ വരുന്ന സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല‍്യങ്ങൾ ലഭിക്കുക. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മഹിളാ സമൃദ്ധി യോജന. ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ നടത്താനാവുക.

ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനു വേണ്ടി വിവിധ വകുപ്പുകളിൽ നിന്നായി സർക്കാർ രേഖകൾ തേടിയിട്ടുണ്ട്. അതേസമയം അധികാരത്തിലെത്തിയിട്ടും പദ്ധതി നടപ്പാക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ആംആദ്മി പാർട്ടി വിമർശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com