ഔദ്യോഗിക വസതിയൊഴിയാനുള്ള നോട്ടീസിനെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മഹുവ

. ചൊവ്വാഴ്ചയാണ് എത്രയും പെട്ടെന്ന് വസതി ഒഴിയാൻ‌ ആവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്.
മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

ന്യൂഡൽഹി: എംപിസ്ഥാനം നഷ്ടപ്പെട്ടതിനു പുറകേ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് ഡയറക്റ്ററേറ്റ് ഒഫ് എസ്റ്റേറ്റ്സ് നൽകിയ നോട്ടീസിനെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര.

മഹുവയുടെ ഹർജി വൈകാതെ ജസ്റ്റിസ് ഗിരീഷ് കാത്പാലിയ പരിഗണിക്കും. ചൊവ്വാഴ്ചയാണ് എത്രയും പെട്ടെന്ന് വസതി ഒഴിയാൻ‌ ആവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്.

എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്‍റിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും. ആരോപിക്കപ്പെടുന്നതു പോലെ, ദർശൻ ഹിരാനന്ദനിയിൽ നിന്നു താൻ പണം വാങ്ങിയതിനു തെളിവില്ലെന്നാണ് മഹുവയുടെ വാദം.

Trending

No stories found.

Latest News

No stories found.