ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് നിർത്തലാക്കണമെന്നും മഹുവ മൊയ്ത്ര ആവ‍ശ‍്യപ്പെട്ടു
mahua moitra moves to supreme court against bihar voters list revison

മഹുവ മൊയ്ത്ര

Updated on

പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറ‍യുന്നു. പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് നിർത്തലാക്കണമെന്നും മഹുവ മൊയ്ത്ര ആവ‍ശ‍്യപ്പെട്ടു.

തിരിച്ചറിയലിനു വേണ്ടി ജനന സർട്ടിഫിക്കറ്റ് മാത്രം ആധാരമാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കിയാൽ 3 കോടി ജനങ്ങൾക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറ‍യുന്നത്.

അതിഥി തൊഴിലാളികളായി ബംഗാളിൽ നിന്നും ബിഹാറിൽ നിന്നും നിരവധി പേർ ജോലി ചെയ്യുന്നുണ്ടെന്നും എന്നാൽ അതിൽ നിരവധിപേർക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുകളുണ്ടെന്നും ഇതിനെ മറികടക്കുന്നതിനായാണ് വോട്ടർ പട്ടിക പരിഷ്കരണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com