പാർലമെന്‍റിൽനിന്നു പുറത്താക്കിയതിനെതിരേ മഹുവ സുപ്രീം കോടതിയിലേക്ക്

ദർശൻ ഹിരാനന്ദനിയിൽ നിന്നു താൻ പണം വാങ്ങിയതിനു തെളിവില്ലെന്നാണ് മഹുവയുടെ വാദം
Mahua Moitra
Mahua Moitra
Updated on

ന്യൂഡൽഹി: പാർലമെന്‍റിൽ അദാനിക്കെതിരേ ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിന്‍റെ പേരിൽ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്‍റിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും. ഇതിനെതിരേ ഹർജി നൽകാനാണ് മഹുവ ഉദ്ദേശിക്കുന്നത്. ആരോപിക്കപ്പെടുന്നതു പോലെ, ദർശൻ ഹിരാനന്ദനിയിൽ നിന്നു താൻ പണം വാങ്ങിയതിനു തെളിവില്ലെന്നാണ് മഹുവയുടെ വാദം.

ആരോപണമുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെയും തന്‍റെ മുൻ പങ്കാളി ജയ് ആനന്ദ് ദേഹാദ്‌റായിയെയും ക്രോസ് വിസ്താരം ചെയ്യാൻ എത്തിക്സ് കമ്മിറ്റി തന്നെ അനുവദിച്ചില്ലെന്നും മഹുവ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ തന്നോട് അനുചിതമായ ചോദ്യങ്ങൾ ചോദിച്ചെന്നാരോപിച്ച് കമ്മിറ്റിക്കു മുന്നിൽ നിന്ന് മഹുവ ഇറങ്ങിപ്പോകുക വരെ ചെയ്തിരുന്നു. ഇതിനു ശേഷമാണ് പുറത്താക്കാൻ ശുപാർ ചെയ്തുകൊണ്ട് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്‍റിൽ സമർപ്പിക്കുന്നത്. ഇത്തരമൊരു ശുപാർശ നൽകാനും എത്തിക്സ് കമ്മിറ്റിക്ക് അവകാശമില്ലെന്നും മഹുവ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com