മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര
Updated on

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയാൻ എസ്റ്റേറ്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളിയ സാഹചര്യത്തിലാണ് വസതി ഒഴിഞ്ഞത്.

ചൊവ്വാഴ്ചയാണ് എത്രയും പെട്ടെന്ന് വസതി ഒഴിയാൻ‌ ആവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്.എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്‍റിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും. ആരോപിക്കപ്പെടുന്നതു പോലെ, ദർശൻ ഹിരാനന്ദനിയിൽ നിന്നു താൻ പണം വാങ്ങിയതിനു തെളിവില്ലെന്നാണ് മഹുവയുടെ വാദം.

logo
Metro Vaartha
www.metrovaartha.com