മഹുവ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല

ഇന്നു മുതൽ പ്രചാരണത്തിന് ഇറങ്ങുകയാണെന്ന് മഹുവ
Mahua Moitra
Mahua Moitrafile

ന്യൂഡൽഹി: കോഴ വാങ്ങിയ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇന്ന് ഇഡി ഓഫീസിൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ച് തൃണമൂൽ‌ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കൃഷ്ണനഗർ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന മഹുവ ഇന്നു മുതൽ പ്രചാരണത്തിന് ഇറങ്ങുകയാണെന്ന് അറിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു കോഴവാങ്ങിയെന്ന മഹുവയ്ക്കെതിരായ ആരോപണം. രണ്ടുതവണ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും മഹുവ ഹാജരായിരുന്നില്ല.

മഹുവ വിദേശ വിനിമയ ചട്ടം ലംഘിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ഹിരാനന്ദനി ഗ്രൂപ്പിൽ നിന്നു പണം വാങ്ങി പാർലമെന്‍റിൽ ചോദ്യമുന്നയിച്ചതിന് മഹുവയെ ലോക്സഭയിൽ നിന്നു പുറത്താക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com