എംഎൽഎ വധക്കേസിലെ പ്രധാനസാക്ഷിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു(വീഡിയോ)

ഉമേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള അംഗരക്ഷകനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
എംഎൽഎ വധക്കേസിലെ പ്രധാനസാക്ഷിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു(വീഡിയോ)
Updated on

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ എംഎൽഎയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയെ പട്ടാപ്പകൽ നടുറോട്ടിൽ വെടിവെച്ചു കൊന്നു. ബിഎസ്പി എംഎൽഎയായിരുന്ന രാജു പാലിനെ 2005 ൽ വെടിവെച്ചുകൊന്ന കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെയാണ് ഇന്ന് അജ്ഞാതൻ വെടിവെച്ചുകൊന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ട് അംഗരക്ഷകർക്കും പരിക്കേറ്റിട്ടുണ്ട്.

വാഹനത്തിന്‍റെ പിൻ സീറ്റിൽ നിന്നും ഉമേഷ് പുറത്തേക്കിറങ്ങിയപ്പോൾ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. പ്രയാഗ്‌രാജിലെ ഉമേഷിന്‍റെ വീടിന് സമീപത്തുവച്ചാണ് സംഭവം. വെടിയേറ്റ ഉമേഷ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അക്രമി പിന്നാലെയെത്തി വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ പിടികൂടാൻ ശ്രമിച്ച അംഗരക്ഷകനും വെടിയേറ്റിട്ടുണ്ട്.

ഉമേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള അംഗരക്ഷകനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ മറ്റു ചിലർ നടൻ ബോംബ് എറിഞ്ഞതായി പൊലീസ് പറയുന്നു. ബോംബ് പൊട്ടി പുക ഉയർന്നതോടെ പരിഭ്രാന്തരായ ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ച് അടുത്തുള്ള കടകളിലേക്ക് ഓടി കയറിയതായും പൊലീസ് വ്യക്തമാക്കി.

2005ലാണ് എംഎൽഎയായിരുന്ന രാജു പാലിനെ മുൻ ലോക്സഭ അംഗമായിരുന്ന അത്തിഫ് അഹമ്മദ് കൊലപ്പെടുത്തുന്നത്. ഇപ്പോൾ അദ്ദേഹം ഗുജറാത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഈ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com