
മൈഥിലി ഠാക്കൂർ
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗായിക മൈഥിലി ഠാക്കൂർ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിഹാറിലെ ബിജെപി നേതാവ് വിനോദ് താവ്‌ഡെയുമൊത്തുള്ള ചിത്രങ്ങൾ സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് മൈഥിലി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന അഭ‍്യൂഹങ്ങൾ ശക്തമായത്.
മധുബനി, അലിഗഢ് എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൈഥിലി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മൈഥിലിയുടെ സ്വന്തം മണ്ഡലമാണ് മധുബനി.
കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്രമന്ത്രി നിത‍്യാനന്ദ് റായ്, മൈഥിലി ഠാക്കൂർ, വിനോദ് താവ്‌ഡെ എന്നിവർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. 'ബിഹാറിന്‍റെ പുത്രി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിനോദ് താവ്‌ഡെ മൈഥിലിയെ സ്വാഗതം ചെയ്തത്.