നുഴഞ്ഞുകയറ്റ ശ്രമം ചെറുത്ത് സൈന്യം; ഒരു ഭീകരനെ വധിച്ചു|Video

ഖോർ സെക്റ്ററിലെ അഖ്നൂറിലെ അതിർത്തി വഴി ശനിയാഴ്ച പുലർച്ചെയാണ് ആയുധധാരികളായ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്
Representative image
Representative image
Updated on

ജമ്മു: ജമ്മു കശ്മീരിൽ അതിർത്തി വഴി നുഴഞ്ഞ് കയറാനുള്ള ശ്രമത്തെ സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഖോർ സെക്റ്ററിലെ അഖ്നൂറിലെ അതിർത്തി വഴി ശനിയാഴ്ച പുലർച്ചെയാണ് ആയുധധാരികളായ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഉടൻ തന്നെ സൈന്യം വെടിയുതിർത്തു. കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹം ഭീകരർ വലിച്ചു കൊണ്ടു പോയതായും സൈന്യം വ്യക്തമാക്കി. അതിർത്തി വഴി നാലു ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ക്യാമറ ദൃശ്യങ്ങളും പ്രതിരോധ വക്താവ് പുറത്തു വിട്ടിട്ടുണ്ട്.

പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധന തുടരുകയാണ്. പൂഞ്ചിൽ സൈനികവാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റശ്രമവും ശ്രദ്ധയിൽ പെട്ടത്. പൂഞ്ചിലെ ആക്രമണത്തിൽ നാലു സൈനികർ വീരമൃത്യു വരിച്ചിരുന്നു.

പ്രദേശത്ത് ഭീകരർക്കു വേണ്ടിയുള്ള പരിശോധ ഇപ്പോഴും തുടരുകയാണ്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രജോറിയിലും പൂഞ്ചിലും ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com