പഞ്ചാബിൽ തീവണ്ടിയിൽ വൻതീപിടിത്തം; നാല് കോച്ചുകളിൽ അഗ്നിബാധ

അമൃത്സറിനും പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്കും ഇടയിൽ സർവീസ് നടത്തുന്ന കർമഭൂമി എക്സ്പ്രസിലാണ് അഗ്നിബാധ ഉണ്ടായത്
Major fire on a train in Punjab

പഞ്ചാബിൽ തീവണ്ടിയിൽ വൻതീപിടിത്തം

Updated on: 

അമൃത്സർ: പഞ്ചാബിലെ പട്യാല ജില്ലയിൽ തീവണ്ടിയിൽ വൻതീപിടിത്തം. അമൃത്സറിനും പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്കും ഇടയിൽ സർവീസ് നടത്തുന്ന കർമഭൂമി എക്സ്പ്രസിലാണ് (12508) അഗ്നിബാധ ഉണ്ടായത്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച സരായ് ബജ്റ റെയ്ൽവേ സ്റ്റേഷന് സമീപത്താണ് സംഭവം.

അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്ന് കോച്ചുകളിലേക്കും തീ പടരുകയായിരുന്നു. കോച്ചുകളിൽ നിന്ന് കനത്ത പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. അമൃത്സറിൽ നിന്ന് ട്രെയ്ൻ പുറപ്പെട്ടതിന് ശേഷമാണ് തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.