മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനിൽ അറോറ ടെറസിൽ നിന്ന് ചാടി മരിച്ചു. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് ഉദ‍്യോഗസ്ഥർ അറിയിച്ചു. മരണകാരണം പുറത്ത് വന്നിട്ടില്ല. മരണവാർത്തയറിഞ്ഞ് മലൈകയുടെ കുടുംബാംഗങ്ങളും മുൻ ഭർത്താവ് അർബാസ് ഖാനും വസതിയിൽ എത്തി അനുശോചനം അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പഞ്ചാബ് സ്വദേശിയായ അനിൽ അറോറ ബിസിനസ്, സിനിമാവിതരണം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്സ് പോളികാർപ്പുമായുള്ള വിവാഹത്തിൽ 1973 ൽ മലൈകയും 1981 ൽ നടി അമൃത അറോറയും ജനിച്ചു. തന്‍റെ മാതാപിതാക്കൾ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക മുൻപ് ഒരു അഭിമുഖത്തിനിടെ വ‍്യക്തമാക്കിയിരുന്നു.