അനധികൃതമായി രേഖകളും തെളിവുകളും കൈവശം വച്ചു; മലയാളി സിബിഐ ഇൻസ്പെക്റ്ററെ പിരിച്ചുവിട്ടു

കോൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്റ്ററായിരുന്ന ഉണ്ണിക‍്യഷ്ണൻ നായരെയാണ് സർവീസിൽ നിന്നു പിരിച്ചുവിട്ടത്
malayali cbi officer dismissed from service

അനധിക‍്യതമായി രേഖകളും തെളിവുകളും കൈവശം വച്ചു; മലയാളി സിബിഐ ഇൻസ്പെക്റ്ററെ പിരിച്ചുവിട്ടു

file

Updated on

കൊച്ചി: കോൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്റ്ററായിരുന്ന മലയാളി സിബിഐ ഉദ്യോഗസ്ഥൻ ഉണ്ണിക‍്യഷ്ണൻ നായരെ സർവീസിൽ നിന്നു പിരിച്ചുവിട്ടു.

കൊച്ചി സിബിഐ എസ്പിയായിരുന്ന എസ്. ഷൈനിയുടെ ഫോൺ കോൾ ഉന്നത ഉദ‍്യോഗസ്ഥരുടെ സമ്മതമില്ലാതെ റെക്കോഡ് ചെയ്തതിനും, കേസ് രേഖകളും തെളിവുകളും കൈവശം സൂക്ഷിച്ചതിനുമാണ് ഉണ്ണിക‍്യഷ്ണൻ നായർക്കെതിരേ നടപടിയെടുത്തത്.

സിബിഐ ആസ്ഥാനത്തു നിന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവിറങ്ങി.

2012 മുതൽ 2016 വരെ സസ്പെൻഷനിലായിരുന്നു ഉണ്ണിക‍്യഷ്ണൻ. ഈ കാലത്തെ യാതൊരു ആനുകുല‍്യങ്ങൾക്കും അർഹതയുണ്ടാകില്ലെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറ‍യുന്നു.

പ്രമാദമായ പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസ് അടക്കം അന്വേഷിച്ചിരുന്ന ഉദ‍്യോഗസ്ഥനാണ് ഉണ്ണിക‍്യഷ്ണൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com