ഹിമാലയൻ യാത്രക്കിടെ മലയാളി സൂര്യാഘാതമേറ്റ് മരിച്ചു

മൃതദേഹം ഇപ്പോള്‍ പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
malayali died in heatstroke in himalayan trip
ഉണ്ണികൃഷ്ണൻ

കൊച്ചി: ഹിമാലയയാത്രക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വെച്ചാണ് സംഭവം. ഒരാഴ്ച മുൻപാണ് ഉണ്ണികൃഷ്ണൻ പെരുമ്പാവൂരിൽ നിന്ന് ഹിമാലയൻ യാത്രയ്ക്ക് പുറപ്പെട്ടത്.

മൃതദേഹം ഇപ്പോള്‍ പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും മലയാളി സമാജം പ്രവർത്തകരും നടത്തി വരികയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com