
ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ മലയാളിയായ സിആർപിഎഫ് ജവാൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം.
ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മലയാളിയായ ഇദ്ദേഹത്തെ അടുത്തിടെയാണ് രജൗരിയിൽ നിയമിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.