കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ; വിധി ശനിയാഴ്ച

മുതിർന്ന് അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായത്
malayali nuns arrest prosecution opposes granting bail

സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്

file image

Updated on

റായ്പുർ: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതി ശനിയാഴ്ച വിധി പറയും. അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിച്ചെങ്കിലും കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്‍യൽ പ്ലബിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകിയത്. കേസ് ഡയറി പരിശോധിച്ചതിനു ശേഷം മാത്രമേ ജാമ്യപേക്ഷ പരിഗണിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേരളത്തിലെ എംപിമാരുടെയും ബിജെപി സർക്കാരിന്‍റെയും പിന്തുണയുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്.

മുതിർന്ന് അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായത്. ആദ്യം ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകാൻ തീരുമാനിച്ചെങ്കിലും കാലതാമസം നേരിട്ടെക്കാമെന്ന നിയമോപദേശത്തിനു പിന്നാലെ ബിലാസ്‌പൂർ എന്‍ഐഎ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com