ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ഉടൻ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷക അറിയിച്ചു
malayali nuns arrested chhattisgarh denied bail

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

Updated on

ദുർഗ്: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. ദുർഗിലെ വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഉടൻ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷക അറിയിച്ചു.

ഇതിനിടെ, ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാർ സന്ദർശിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി എന്നീ എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനെത്തിയത്.

ബജ്റംഗ്ദൾ പ്രവർത്തകർ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായി എംപിമാർ പറഞ്ഞു.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ഞായറാഴ്ച അറസ്റ്റിലായത്. ഇരുവരുമിപ്പോൾ ദുർഗിലെ ജയിലിലാണ്. ജോലി വാഗ്ദാനം ചെയ്ത് മൂന്നു പെൺകുട്ടികളെ മതപരിവർത്തനം നടത്തി കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com