അനാമിക
India
കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനി മരിച്ച നിലയിൽ
ദയാനന്ദ സാഗർ കോളെജിൽ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ‍്യാർഥിയായ അനാമിക (19) ആണ് മരിച്ചത്
ബംഗളൂരു: കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക രാമനഗരിയിലെ ദയാനന്ദ സാഗർ കോളെജിൽ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ‍്യാർഥിയായ അനാമിക (19) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ അനാമിക എത്തിയിരുന്നില്ല.
തുടർന്ന് സുഹൃത്തുക്കൾ ചെന്ന് നോക്കിയിരുന്നു. എന്നാൽ മുറി അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.