മതപരിവർത്തനം നടത്തിയെന്ന് ആരോപണം; യുപിയിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ജയിൽ മോചിതനായി

പാസ്റ്റർ ആൽബിന് ജാമ്യം അനുവദിച്ചത് മജിസ്ട്രേറ്റ് കോടതി
Malayali pastor arrested in UP released from jail

യുപിയിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ജയിൽ മോചിതനായി

Updated on

ലഖ്നൗ: മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ജയിൽ മോചിതനായി. മജിസ്ട്രേറ്റ് കോടതിയാണ് പാസ്റ്റർ ആൽബിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 13നാണ് പാസ്റ്ററെ മതപരിവർത്തനം ആരോപിച്ച് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

നിർബന്ധിത പരിവർത്തനം നടത്തിയെന്നത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

വീട്ടിൽ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ആരോപണം. പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com