കനത്ത മഞ്ഞ് വീഴ്ചയും മണ്ണിടിച്ചിലും; മലയാളി വിദ്യാർഥി സംഘം മണാലിയിൽ കുടുങ്ങി

കഴിഞ്ഞ 20നാണ് വിദ്യാർഥികളുടെ വിനോദ യാത്ര ആരംഭിച്ച
Malayali students trapped in manali

കനത്ത മഞ്ഞ് വീഴ്ചയും മണ്ണിടിച്ചിലും; മലയാളി വിദ്യാർഥി സംഘം മണാലിയിൽ കുടുങ്ങി

Representative Photo

Updated on

ന്യൂഡൽഹി: കനത്ത മഞ്ഞ് വീഴ്ചയും മണ്ണിടിച്ചിലും മൂലം മണാലിയിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം. ചീമേനി എൻജിനീയറിങ് കോളെജിൽ നിന്ന് വിനോദയാത്രയ്ക്കായി പോയി സംഘമാണ് കുടുങ്ങിയത്. 20 ആൺകുട്ടികളും 23 പെൺകുട്ടികളും 2 അധ്യാപകരും മൂന്ന് ഗൈഡും രണ്ട് ബസ് ജീവനക്കാരുമാണ് സംഘത്തിലുള്ളത്.

കഴിഞ്ഞ 20നാണ് വിദ്യാർഥികളുടെ വിനോദ യാത്ര ആരംഭിച്ചത്. കുളു മണാലിയിലെത്തിയ സംഘം മഞ്ഞു വീഴ്ച കാരണം രണ്ട് ദിവസം പുറത്തിറങ്ങാതെ തുടരുകയായിരുന്നു.

വിനോദ യാത്ര റദ്ദാക്കി തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് മണ്ണിടിഞ്ഞതോടെ സംഘം പ്രതിസന്ധിയിലായിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്താൽ യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com