

മലേഷ്യ ഭാസ്കർ.
ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രശസ്തനായ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു. 74 വയസായിരുന്നു അദ്ദേഹത്തിന്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം സജീവമായി പ്രവർത്തിച്ചിട്ടുള്ള മലേഷ്യ ഭാസ്കറിന്‍റെ അന്ത്യം ഹൃദയാഘാതം കാരണമായിരുന്നു.
ബോഡി ഗാർഡ്, കൈയെത്തും ദൂരത്ത്, മൈ ഡിയർ കരടി, ഫ്രണ്ട്സ്, അമൃതം. ഫാസിൽ, സിദ്ദിഖ്, സിബി മലയിൽ തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചു.