എംപി സ്വാതി മലിവാളിന്‍റെ പരാതി; കെജ്‌രിവാളിന്‍റെ സ്റ്റാഫിന് ദേശീയ വനിതാ കമ്മിഷന്‍റെ സമൻസ്

വെള്ളിയാഴ്ച 11 മണിക്ക് കേസ് പരിഗണിക്കും.
സ്വാതി മാലിവാൾ
സ്വാതി മാലിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാളിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാറിന് സമൻസ് നൽകി ദേശീയ വനിതാ കമ്മിഷൻ. വെള്ളിയാഴ്ച 11 മണിക്ക് കേസ് പരിഗണിക്കും. മലിവാളിനെതിരേ മോശമായി പെരുമാറിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കെജ്‌രിവാളിന്‍റെ ഓഫിസിലെ പ്രമുഖനായ ബൈഭവ് കുമാറിനെതിരേ ഇതിനു മുൻപും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ തന്നോട് ബൈഭവ് കുമാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുന്നയിച്ചെങ്കിലും ഔദ്യോഗികമായി ഇപ്പോഴും മലിവാൾ പരാതി നൽകിയിട്ടില്ല. ചൊവ്വാഴ്ച പാർട്ടി നേതാവ് സഞ്ജയ് സിങ് സംഭവത്തെ അപലപിച്ചിരുന്നു.

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സംഘം വ്യാഴാഴ്ച മലിവാളിന്‍റെ അന്വേഷണത്തിനായെത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com