''ബിജെപിക്കെതിരേ ഭരണ വിരുദ്ധ വികാരം, 5 സംസ്ഥാനങ്ങളിലും കോൺഗ്രസ്''; ഖാർഗെ

''തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം ബിജെപിക്കെതിരേ ഭരണവിരുദ്ധവികാരമുണ്ട്''
Mallikarjun Kharge
Mallikarjun Kharge

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 5 സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ വിജയിക്കുമെന്ന് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. മധ്യപ്രദേശിൽ ബിജെപിക്കെതിരേ ഭരണ വിരുദ്ധ വികാരമുണ്ടെന്നും ഖർഗെ വ്യക്തമാക്കി. ജന്മനാടായ കർണാടകയിലെ കലബുറഗിയിൽ സന്ദർശനത്തിനായി എത്തിയതായിരുന്നു ഖാർഗെ.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം ബിജെപിക്കെതിരേ ഭരണവിരുദ്ധവികാരമുണ്ട്. മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരേയാണ് ജനങ്ങൾ. കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ ഒന്നും പ്രാവർത്തികമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com