കേരളത്തിലെ മുഖ്യഎതിരാളിയെപ്പറ്റി മറുപടിയില്ല

ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട ഖാർഗെക്ക് കേരളത്തിൽ എത്ര ലോക്‌സഭാ സീറ്റുണ്ടെന്നു പോലും അറിവില്ലെന്നും വ്യക്തമായി
കേരളത്തിലെ മുഖ്യഎതിരാളിയെപ്പറ്റി മറുപടിയില്ല
Updated on

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്‍റെ മുഖ്യ എതിരാളി ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നല്കാതെ ഒഴിഞ്ഞു മാറി എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ഖാർഗെ പക്ഷേ, രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച പി.വി. അൻവർ എംഎൽഎയ്ക്കോ അൻവറിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനോ എതിരേ ഒരക്ഷരം പറഞ്ഞില്ല.

ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട ഖാർഗെക്ക് കേരളത്തിൽ എത്ര ലോക്‌സഭാ സീറ്റുണ്ടെന്നു പോലും അറിവില്ലെന്നും വ്യക്തമായി. തിരുവനന്തപുരത്തെ സ്ഥാനാർഥി ഡോ. ശശി തരൂരിനെ വാനോളം പുകഴ്ത്തിയ ഖാർഗെ ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും നിലവിലെ എം പിയുമായ അടൂർ പ്രകാശിനെ മറന്നു. ഒടുവിൽ ഖാർഗെയെക്കൊണ്ട് അടൂർ പ്രകാശിന്‍റെ പേരു പറയിക്കാൻ എം.എം. ഹസന് കുറിപ്പ് എഴുതി നല്കേണ്ടി വന്നു. അവസാനം കേരളത്തിലെ എതിരാളി ആരെന്ന ചോദ്യം ഉയർന്നതോടെ മറുപടി കെപിസിസി നേതാക്കൾ നല്കുമെന്നു പറഞ്ഞ് ഖാർഗെ തടിയൂരി.

logo
Metro Vaartha
www.metrovaartha.com