"പഹൽഗാമിൽ ആക്രമണം നടക്കുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നേരത്തെ ലഭിച്ചിരുന്നു": മല്ലികാർജുൻ ഖർഗെ

പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നു ഗുരുതരമായ ഇന്‍റലിജൻസ് വീഴ്ചയാണുണ്ടായതെന്നും ഖർഗെ ആരോപിച്ചു
mallikarjun kharge against central government in pahalgam terror attack

മല്ലികാർജുൻ ഖർഗെ

Updated on

ന‍്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖർഗെ. പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നു ഗുരുതരമായ ഇന്‍റലിജൻസ് വീഴ്ചയാണുണ്ടായതെന്ന് ഖർഗെ ആരോപിച്ചു.

ആക്രമണം നടക്കുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നു ദിവസം മുൻപേ ലഭിച്ചിരുന്നുവെന്നും, പ്രധാനമന്ത്രി ജമ്മു കശ്മീർ സന്ദർശനം മാറ്റിവച്ചത് ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും ഖർഗെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com