''രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു, മോദിയുടെ ഗ്യാരന്‍റി പാഴാകും'', മല്ലികാർജുൻ ഖാർഗെ

പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങളെടുക്കുന്നതിനായാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്
Mallikarjun Kharge
Mallikarjun Khargefile
Updated on

ന്യൂഡൽ‌ഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർ‌ജുൻ ഖാർഗെ. നരേന്ദ്രമോദിയുടെ ഗ്യാരന്‍റി പാഴാകുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങളെടുക്കുന്നതിനായാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്. ഭാഗിദാരി ന്യായ്, കിസാൻ ന്യായ്, നാരി ന്യായ്, ശ്രമിക് ന്യായ്, യുവ ന്യായ് തുടങ്ങി അഞ്ചുന്യായങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

യോഗത്തിൽ സോണിയ ഗാന്ധി, അംബിക സോണി, പ്രിയങ്ക ഗാന്ധി, പി.ചിദംബരം, ദിഗ്‌വിജയ സിങ്, അജയ് മാക്കൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിന്‍റെ ശേഷിക്കുന്ന സ്ഥാനാർഥികളുടെ കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ആയേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com