ഇന്ത‍്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെ: മല്ലികാർജുൻ ഖർഗെ

അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെടും
India has lost a visionary statesman: Mallikarjun Kharge
ഇന്ത‍്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെ: മല്ലികാർജുൻ ഖർഗെ
Updated on

ന‍്യൂഡൽ‌ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര‍്യാണത്തിൽ അനുശോചനമറിയിച്ച് കോൺഗ്രസ് പാർട്ടി ദേശീയ അധ‍്യക്ഷൻ മല്ലികാർജുൻ ഖർഗെ. എക്സിലൂടെയായിരുന്നു ഖർഗെ അനുശോചനം രേഖപ്പെടുത്തിയത്. മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തോടെ ഇന്ത‍്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെയെന്നും അദ്ദേഹത്തിന്‍റെ സാമ്പത്തിക ഉദാരവൽക്കരണ നയവും അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ഷേമ മാതൃകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ അഗാധമായി മാറ്റിമറിച്ചു.

തൊഴിൽ മന്ത്രി, റെയിൽവേ മന്ത്രി, സാമൂഹ്യക്ഷേമ മന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിന്‍റെ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വാക്കുകളേക്കാൾ പ്രവർത്തിയുള്ള ഒരു മനുഷ്യൻ, രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെടും. ഈ വലിയ നഷ്ടം തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാകട്ടെ. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഖർഗെ എക്സിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com