ഖാർ‌ഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിഷേധവുമായി കോൺഗ്രസ്

ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്
mallikarjun kharge helicopter was checked in bihar
mallikarjun kharge helicopter was checked in bihar

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്.

ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദേശത്തോടെയാണെന്നും കോൺഗ്രസ് നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാക്കളുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തുന്നത് പതിവായിരിക്കുകയാണ്.

എൻഡിഎയുടെ എത്ര മുതിർന്ന നേതാക്കളെ ഇത്തരത്തിൽ പരിശോധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കണമെന്നും കോൺഗ്രസ് ബിഹാർ യൂണിറ്റിന്‍റെ വക്താവ് രാജേഷ് റാത്തോഡ് പറഞ്ഞു. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നേരിട്ട് ഹെലികോപ്റ്റർ പരിശോധിക്കുന്നതിന്‍റെ വിഡിയോ റാത്തോഡ് എക്സിൽ പങ്കുവെച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com