

മല്ലികാർജുൻ ഖാർഗെ
ന‍്യൂഡൽഹി: ആർഎസ്എസ് നിരോധിക്കേണ്ട സംഘടനയാണെന്ന് കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഇതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എൻഇപി പുനഃപരിശോധിക്കുന്ന കാര‍്യം കോൺഗ്രസ് സർക്കാരുകളുടെ പരിഗണനയിലുള്ളതായും ഖാർഗെ പറഞ്ഞു.
കോൺഗ്രസും യുപിഎ സർക്കാരും സർദാർ വല്ലഭായ് പട്ടേലിന് മതിയായ ബഹുമാനം നൽകിയിട്ടുണ്ടെന്നു പറഞ്ഞ ഖാർഗെ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോൺഗ്രസ് പാർട്ടി പട്ടേലിനെ ഓർക്കുന്നില്ലെന്ന് പറയുന്നതെന്നും ആർഎസ്എസ് ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.
