mallikarjun kharge unwell kathua rally
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം

മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; തിരികെയെത്തി മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്ന് പ്രഖ്യാപനം

പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു
Published on

കഠ്‌വ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീർ കഠ്‌വയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

എനിക്ക് 83 വയസായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് വരെ താൻ ജീവനോടെ ഉണ്ടാവുമെന്ന് വേദിയിൽ തിരിച്ചെത്തിയ ഖാർഗെ പ്രസംഗത്തിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com