പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ഫയൽ ചിത്രം

മമത ബാനർജി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; തലയ്ക്ക് നിസാര പരുക്ക്

ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് ബംഗാളിലെ ബർദ്വാൻ ജില്ലയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുംവഴിയാണ് അപകടം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബനർജിക്ക് കാറപടകത്തിൽ പരുക്ക്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് ബംഗാളിലെ ബർദ്വാൻ ജില്ലയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുംവഴിയാണ് അപകടം.

മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു മുന്നിലേക്ക് മറ്റൊരു വാഹനം പെട്ടെന്ന് വന്നതാണ് അപകടകാരണം. അപകടസമയം മമത ബാനർജി കാറിന്‍റെ മുൻവശത്തായിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ അവരുടെ തല മുൻവശത്തെ ചില്ലിൽ ഇടിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. പരുക്ക് നിസാരമാണെന്നാണ് വിവരം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com