'കൊറമാണ്ഡൽ ഏറ്റവും മികച്ച എക്സ്പ്രസ് ട്രെയിൻ, സംഭവിച്ചത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ദുരന്തം'

അപകടത്തിൽ പെട്ട ട്രെയിനുകളിൽ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല, അതിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അപകടം സംഭവിക്കില്ലായിരുന്നു
'കൊറമാണ്ഡൽ ഏറ്റവും മികച്ച എക്സ്പ്രസ് ട്രെയിൻ, സംഭവിച്ചത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ദുരന്തം'

ബാലസോർ: 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിനപകടമാണ് ഒഡീശയിലുണ്ടായതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷംരൂപ വീതം നഷ്ടപരിഹാരവും മമത പ്രഖ്യാപിച്ചു.

കൊറമാണ്ഡൽ ഏറ്റവും മികച്ച എക്സ്പ്രസ് ട്രെയിനാണെന്ന് മമത അഭിപ്രായപ്പെട്ടു. ഇത്തരം കേസുകൾ റെയിൽവേ സുരക്ഷാ കമ്മീഷന് കൈമാറുകയും അവർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയുമാണ് പൊതുവായ രീതിയെന്നും മമത വ്യക്തമാക്കി.

അപകടത്തിൽ പെട്ട ട്രെയിനുകളിൽ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല, അതിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അപകടം സംഭവിക്കില്ലായിരുന്നെന്നും മമത പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com