''സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ല, നിരീക്ഷിച്ചു വരികയാണ്'', മമത ബാനർജി

ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ വിട്ടു നിൽക്കുമെന്ന് മമത അറിയിച്ചു
mamata banerjee says that they didnt give up trying to form the govt in centre
മമത ബാനർജി

ന്യൂഡൽഹി: കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളിൽ നിന്നും പിന്മാറിയിട്ടില്ലെന്ന് ഇന്ത്യാ മുന്നണി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും സഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തുമെന്നും മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി ചെയർപേഴ്സണായി മമത ബാനർജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരും. കാകോലി ഘോഷാണ് ലോക്സഭ ഡെപ്യൂട്ടി ലീഡർ. കല്യാണ്‍ ബാനർജി ചീഫ് വിപ്പ്. ഡെറിക് ഒബ്രിയാൻ രാജ്യസഭ കക്ഷി നേതാവ്. സാഗരിക ഘോഷ് ഡെപ്യൂട്ടി ലീഡർ പദവിയും വഹിക്കുമെന്ന് മമത അറിയിച്ചു. ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ വിട്ടു നിൽക്കുമെന്നും മമത അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com