പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ഫയൽ ചിത്രം

ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മമത ബാനർജി

ജൂൺ ഒന്നിനാണ് ഇന്ത്യാസഖ്യത്തിന്‍റെ യോഗം തീരുമാനിച്ചിരിക്കുന്നത്
Published on

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുൻപായുള്ള ഇന്ത്യാ സംഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. റുമാൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് വലുത്. ഇതെല്ലാം ഉപേക്ഷിച്ച് തനിക്കെങ്ങനാണ് പോകാനാവുകയെന്ന് മമതാ ബാനർജി പറഞ്ഞു.

ജൂൺ ഒന്നിനാണ് ഇന്ത്യാസഖ്യത്തിന്‍റെ യോഗം തീരുമാനിച്ചിരിക്കുന്നത്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷ തീരുന്ന ദിവസത്തിന്‍റെ തലന്നാണിത്. ഇന്ത്യ മുന്നണിയിൽ നിന്നു പുറത്തുപോയ മമത, അടുത്തിടെ പുറത്തുനിന്ന് സഖ്യത്തിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ പിന്തുണയ്ക്കുന്ന മുന്നണിയിൽ സിപിഎമ്മോ കോൺഗ്രസോ ഇല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com