ലോക്സഭാ തെരഞ്ഞെടുപ്പ്; ബംഗാളിൽ കോൺഗ്രസിന് മുന്നറിപ്പുമായി മമത ബാനർജി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക് കടന്നു
ലോക്സഭാ തെരഞ്ഞെടുപ്പ്; ബംഗാളിൽ കോൺഗ്രസിന് മുന്നറിപ്പുമായി മമത ബാനർജി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തൃണമൂലിന്‍റെ ഭീഷണി. പശ്ചമബംഗാളിൽ വേണ്ടിവന്നാൽ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി മുന്നറിയിപ്പ് നൽകി. ബംഗാളിൽ കോൺഗ്രസ് ടിഎംസിയുമായി സ ഹകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് മമത മുന്നറിയിപ്പ് നൽകിയത്. നിലവിൽ അധിർ രഞ്ജൻ ചൗധരിയുടേത് ഉൾപ്പെടെയുള്ള രണ്ട് ലോക്സഭ സീറ്റുകൾ കോൺഗ്രസിന്‍റേതാണ്.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക് കടന്നു. അരുണാൽപ്രദേശിൽ നിന്ന് അസമിലേക്ക് തിരികെയെത്തിയ യാത്ര രാജഘട്ട് മുതൽ രുപാഹി വരെ നടക്കും. 23 ന് ഗുവാഹത്തിയിൽ യാത്ര നടത്താൻ അസം സർക്കാർ അനുമതി നൽകുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com