

പ്രയാഗ്‌രാജ്: ബോളിവുഡ് ലേഡി സൂപ്പർ സ്റ്റാർ... ഒരുകാലത്ത് ബോളിവുഡിനെ നയിച്ചിരുന്ന ഗ്ലാമർ റാണി പതിയെ സ്ക്രീനിൽ നിന്ന് അപ്രത്യക്ഷയിയി. പിന്നീട് മമത വാർത്തകളിൽ നിറയുന്നത് ലഹരിക്കേസുമായി ബന്ധപ്പെട്ടാണ്.... ഇപ്പോഴിതാ സന്ന്യാസം സ്വീകരിച്ചെന്ന വാർത്തയും പിന്നാലെ വിവാദങ്ങളും എത്തിക്കഴിഞ്ഞു.
വിവാദത്തിനു മേൽ വിവാദം നിറഞ്ഞ ജീവിതത്തിൽ സന്ന്യാസ സ്വീകരണവും ഇപ്പോൾ വിവാദത്തിന്‍റെ പിടിയിലാണ്. തുടക്കം മുതൽ സന്ന്യാസ സ്വീകരണം കാഴ്ചക്കാരിലും സന്ന്യാസ സമൂഹത്തിനു മുന്നിലും കല്ലുകടിയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്ക് സന്ന്യാസ ഭിക്ഷ നൽകുന്നതിലെ ശരിതെറ്റുകളെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു.
ഒടുവിലിതാ മമതയ്ക്ക് സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തതായി കിന്നർ അഖാഡ സ്ഥാപകൻ അറിയിച്ചു. മമതയ്ക്ക് സന്ന്യാസ ദീക്ഷ നൽകിയത് സനാധനധർമത്തിനും രാജ്യതാത്പര്യത്തിനും നിരക്കുന്നതല്ലെന്ന് കാട്ടിയാണ് നടപടി. ഇതോടെ മമതയുടെ സന്ന്യാസ പദവിയും വെള്ളത്തിലായിരിക്കുകയാണ്.
പൊതുവിൽ സന്ന്യാസം സ്വീകരിക്കാനുള്ള യാതൊരു യോഗ്യതയും മമതയ്ക്കില്ലെന്നാണ് കിന്നർ അഖാഡയുടെ വിലയിരുത്തൽ. മമത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വര്‍ ആയി നിയമിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെ കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കി.
എന്നാൽ, നിലവിൽ മമതക്കെതിരേ കേസുകളൊന്നുമില്ലെന്നാണ് ത്രിപാഠിയുടെ പ്രതികരണം. 2016 ൽ മമതയ്ക്കും ഭർത്താവ് വിക്കി ഗോസ്വാമിക്കും എതിരേ 2,000 കോടി രൂപയുടെ ലഹരി മരുന്ന് കേസായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ബോംബെ ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.