പിതാവിന്‍റെ സംസ്കാരത്തെ ചൊല്ലി സഹോദരങ്ങളുടെ തർക്കം; മൃതദേഹം രണ്ടായി വിഭജിക്കാൻ നിർദേശം!

മധ്യപ്രദേശിലെ ടികാംഗഢ് ജില്ലയിലാണ് സംഭവം
man demands half of deceased father's body after cremation dispute
പിതാവിന്‍റെ സംസ്കാരത്തെ ചൊല്ലി സഹോദരങ്ങളുടെ തർക്കം; മൃതദേഹം രണ്ടായി വിഭജിക്കാൻ നിർദേശം!
Updated on

ടികാംഗഢ്: മധ്യപ്രദേശിലെ ടികാംഗഢ് ജില്ലയിൽ പിതാവിന്‍റെ സംസ്കാരത്തെ ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ വിചിത്രമായ ആവശ്യവുമായി യുവാവ്. മൃതദേഹം രണ്ടായി വിഭജിക്കണമെന്നായിരുന്നു മകന്‍റെ ആവശ്യം.

പൊലീസ് പറയുന്നതനുസരിച്ച്, ഇളയ മകൻ ദേശ്‌രാജിനൊപ്പം താമസിച്ചിരുന്ന ധ്യാനി സിങ് ഘോഷ് (84) ഞായറാഴ്ചയാണ് ദീർഘകാല അസുഖത്തെ തുടർന്ന് മരിക്കുന്നത്. മരണവാർത്ത അറിഞ്ഞാണ് പുറത്ത് താമസിക്കുന്ന മൂത്ത മകൻ കിഷൻ സ്ഥലത്തെത്തുന്നത്.

പിന്നാലെ അച്ഛന്‍റെ സംസ്കാരം താൻ നടത്തുമെന്ന് കിഷൻ അറിയിച്ചു. പിതാവിന്‍റെ ആഗ്രഹം ഇളയ മകനായ താൻ സംസ്കാരം നടത്തണമെന്നായിരുന്നു എന്നവകാശപ്പെട്ട് ദേശ്‌രാജും രംഗത്തെത്തി. ഇതോടെയാണ് തർക്കം ഇടലെടുക്കുന്നത്.

അങ്ങനെയാണെങ്കിൽ, മൃതദേഹം രണ്ടായി മുറിച്ച് സഹോദരന്മാർക്കിടയിൽ വിഭജിക്കണമെന്ന് കിഷൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രശ്നം വഷളായി. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവ സമയം കിഷൻ‌ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ്, കിഷനെ അനുനയിപ്പിക്കുകയും ഇളയ മകൻ സംസ്കാരം നടത്തുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com