മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസ പ്രകടനം; നാവിൽ കടിയേറ്റ് യുവാവ് മരിച്ചു

ശിവന്‍റെ രൂപമായ ‘മഹാകാൽ’ ആണെന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്
Rohit Jaiswal playing with a snake while under the influence of alcohol
Rohit Jaiswal playing with a snake while under the influence of alcoholvideo screenshot
Updated on

ഡിയോറിയ: മദ്യ ലഹരിയിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.

ശിവന്‍റെ രൂപമായ ‘മഹാകാൽ’ ആണെന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്. രോഹിത് ജയ്‌സ്വാൾ എന്നയാളാണ് മരിച്ചത്. ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജയ്‌സ്വാൾ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാൾ നാവിൽ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com