രജീഷ്
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് 48കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിനക്കലങ്ങാടി സ്വദേശി രജീഷിനെ തിങ്കളാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതികളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടയിലുണ്ടായ അടിയിലും ചവിട്ടിലും വാരിയെല്ല് തകർന്നും ശ്വാസം മുട്ടിയുമാണ് രജീഷ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.