യുവാവിന് ട്രെയിനിൽ ചുംബനം, ഇഷ്ടപ്പെട്ടിട്ടെന്ന് 'പ്രതിയുടെ' വിശദീകരണം !!! | Video

ട്രെയിനില്‍ യാത്ര ചെയ്യവെ, ഉറങ്ങിക്കിടന്ന തന്നെ ബലമായി ചുംബിച്ചയാളെ ചോദ്യം ചെയ്യുന്ന യുവാവിന്‍റെ വിഡിയൊ ആണ് പ്രചരിക്കുന്നത്
 'Because I Like it', Video Goes Viral After Man Forcibly Kisses co-passenger

യുവാവിന് ട്രെയിനിൽ ചുംബനം, ഇഷ്ടപ്പെട്ടിട്ടെന്ന് 'പ്രതിയുടെ' വിശദീകരണം !!! | Video

Updated on

പൊതു ഇടങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്നത് ഇന്നീ കാലത്ത് എടുത്ത് പറയേണ്ടതില്ലല്ലോ. ദൈനംദിന വാർത്ത പോലെ സമൂഹം ഈ വിഷയം അത്രമാത്രം സാധാരണമാക്കി മാറ്റി...!!! എന്നാൽ നേരെ മറിച്ച് ഒരു ട്രെയിന്‍ യാത്രയ്ക്കിടെ, അതും റിസർവേഷനിൽ യാത്ര ചെയ്യവേ ഒരു പുരുഷൻ ഇത്തരത്തിൽ അതിക്രമം നേരിടേണ്ടി വന്നലോ...?? എല്ലാത്തിനുമുപരി ആരും ഇതു ചോദ്യം ചെയ്യാതിരുന്നാലോ..?? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ട്രെയിനില്‍ യാത്ര ചെയ്യവെ, ഉറങ്ങിക്കിടന്ന തന്നെ ബലമായി ചുംബിച്ചയാളെ ചോദ്യം ചെയ്യുന്ന യുവാവിന്‍റെ വിഡിയൊ ആണ് പ്രചരിക്കുന്നത്. പൂനെ ഹതിയ എക്പ്രസിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്. യുവാവ് തന്നെയാണ് ഈ വിഡിയൊ ചിത്രീകരിച്ചത്.

സംഭവത്തിന്‍റെ ഞെട്ടൽ മാറാതെ യുവാവ് ചാടിയെഴുന്നേറ്റ് വിഡിയൊ ചിത്രീകരിക്കുന്നതും ലോവർ ബെർത്തിൽ ഇരിക്കുന്ന ആൾ കുറ്റം സമ്മതിക്കുന്നതും കാണാം. പിന്നാലെ ഇയാളുടെ മറുപടിയായി ''എനിക്ക് ഇഷ്ടം തോന്നി. അത് കൊണ്ട് ചെയ്തു'' എന്നും പറയുന്നുണ്ട്.

നിരവധി യാത്രക്കാർ തിങ്ങിനിറഞ്ഞിരിക്കുന്നതും സീറ്റുകൾക്കടിയിൽ കിടക്കുന്നതും വിഡിയൊയിൽ കാണാം. എന്നാൽ, ഇവർ നിശബ്ദരായി ഇരുവരുടെയും സംഭാഷണം ശ്രദ്ധിച്ച് ഇരിക്കുകയാണ്. ആരും ചോദ്യം ചെയ്യുന്നുമില്ല. എന്നാൽ, ഇതിനിടെ അയാളുടെ ഭാര്യ എഴുന്നേറ്റ് നിന്ന് ''അത് വലിയ കാര്യമല്ല..!! അത് വിടൂ..!!'' എന്ന് മറുപടി പറഞ്ഞ് അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കേൾക്കാം.

''ഇതേ അവസ്ഥ ഒരു സ്ത്രീയ്ക്കാണ് സംഭവിച്ചിരുന്നതെങ്കിലോ..? എന്ത് സംഭവിക്കുമായിരുന്നു...? ആളുകൾ അവർക്കൊപ്പം നിൽക്കുമായിരുന്നു....''

''നിങ്ങളുടെ ഭാര്യയ്ക്കാണ് ഇത് സംഭവിച്ചതെങ്കിലോ... അത് ഉപേക്ഷിക്കൂ എന്ന് നിങ്ങൾ അപ്പോഴും പറയുമോ?" യുവാവ് അസ്വസ്ഥതയോടെ ചോദിക്കുന്നു.

ഇതോടെ ''എനിക്ക് തെറ്റുപറ്റിയതാണ്'' എന്ന് അയാൾ മറുപടി പറഞ്ഞു. ഇതിനിടെ യുവാവ് അയാളെ പലതവണയായി മർദിക്കാന്‍ ശ്രമിക്കുകയും ഭാര്യയോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിനിടെ ഒരാൾ പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ മാറി. അതുവരെ ഭര്‍ത്താവിനെ ന്യായീകരിച്ചിരുന്ന ഭാര്യ പെട്ടെന്ന് യുവാവിന്‍റെ മുന്നില്‍ കരയുകയും കാലില്‍ വീഴാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഈ വിഷയത്തിൽ യുവാവ് പരാതി നൽകിയിട്ടുണ്ടോ എന്നതിനു സ്ഥിരീകരണമില്ല. വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വിഡിയൊ ശ്രദ്ധനേടി. സംഭവം വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് പലരും പ്രതികരിച്ചു. കൂടാതെ അയാളെ ചോദ്യം ചെയ്യാന്‍ യുവാവ് കാണിച്ച ധൈര്യത്തെ നിരവധി പേര്‍ പ്രശംസിച്ചു.

“ഇത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും അസ്വീകാര്യവുമാണ്. ഇത്തരം സംഭവങ്ങൾ എവിടെയും വച്ചുപൊറുപ്പിക്കരുത്, പ്രത്യേകിച്ച് റെയിൽവേ പോലുള്ള പൊതു ഇടങ്ങളിൽ'' ഒരാൾ എഴുതി.

''പല ആണുങ്ങളും ഇത്തരം സ്ഥലങ്ങളില്‍ നിശബ്ദരായിരിക്കും...ഇന്ത്യയില്‍ പുരുഷന്മാര്‍ പോലും സുരക്ഷിതരല്ല...!!''

''പുരുഷന്മാർ പോലും എല്ലായ്‌പ്പോഴും സുരക്ഷിതരല്ല... ലൈംഗിക അതിക്രമങ്ങൾക്കെതിരേ ലിംഗ ഭേദമില്ലാത്ത നടപടിയെടുക്കേണ്ടതിന്‍റെ ആവശ്യകത ഓർമപ്പെടുത്തുന്നു...''

''അയാളുടെ ഭാര്യ എത്ര അശ്രദ്ധമായാണ് സാഹചര്യം നിസാരമാക്കാന്‍ ശ്രമിക്കുന്നത്. ഇത് ഇത്തരം സംഭവങ്ങൾ തുടരാന്‍ അയാൾക്ക് കൂടുതൽ ലൈസൻസ് നൽകുന്നു…” മറ്റൊരാൾ എഴുതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com