കർണാടകയിൽ ട്രക്കിങ്ങിനു പോയ മധ‍്യപ്രദേശ് സ്വദേശിയെ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

മധ‍്യപ്രദേശ് ഇൻഡോർ സ്വദേശി അദ്വൈത് ഉപാധ‍്യ‍ായയെയാണ് കാണാതായത്
Man gone for trekking at Shivagange reported missing, search continues

ശിവഗംഗെ വിനോദസഞ്ചാര കേന്ദ്രം, അദ്വൈത് ഉപാധ‍്യ‍ായ

Updated on

ബെംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിങ്ങിനു പോയ 31 വയസുകാരനെ കാണാതായി. നെലമംഗല താലൂക്കിലെ ശിവഗംഗയിൽ ട്രക്കിങ്ങിനു പോയ മധ‍്യപ്രദേശ് ഇന്ദോർ സ്വദേശി അദ്വൈത് ഉപാധ‍്യ‍ായയെയാണ് കാണാതായത്.

വൈറ്റ് ഫീൽഡിൽ ധനകാര‍്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന അദ്വൈതിനെ വെള്ളിയാഴ്ച മുതൽ കാണാതായെന്നാണ് പൊലീസ് വ‍്യക്തമാക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

താൻ ട്രക്കിങ്ങിന് പോകുകയാണെന്ന് പ്രതിശ്രുത വധുവിനെ അദ്വൈത് അറിയിച്ചിരുന്നു. ട്രക്കിങ്ങിന് പോകാൻ ബൈക്കും വാടകക്കെടുത്തിരുന്നു. വെള്ളിയാഴ്ച 6:30യോടെ സംഭവസ്ഥലത്തെത്തിയ അദ്വൈത് കുന്നിന് താഴെ പാർക്ക് ചെയ്തിരുന്നു.

സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ കുന്നിനു മുകളിലേക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്. അദ്വൈതിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. അദ്വൈത് ഒറ്റയ്ക്കായതിനാൽ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായിരിക്കാമെന്നും അവർ ഉപദ്രവിച്ചിരിക്കാമെന്നും കുടുംബം സംശ‍യിക്കുന്നു.

logo
Metro Vaartha
www.metrovaartha.com