8 മാസം പഴക്കമുള്ള യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ; 5 വർഷമായി ഒപ്പമുണ്ടായിരുന്ന ലിവിങ് ടു​ഗെതർ പങ്കാളി പിടിയിൽ

2023 ജൂണിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
man kills live in partner stuff body in fridge for over 8 months
8 മാസം പഴക്കമുള്ള യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ; 5 വർഷമായി ഒപ്പമുണ്ടായിരുന്ന ലിവിങ് ടു​ഗെതർ പങ്കാളി പിടിയിൽ
Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ ദേവാസിൽ യുവതിയുടെ മൃതദേഹം 8 മാസത്തോളം ഫ്രി‍ഡ്ജിൽ സൂക്ഷിച്ച് യുവാവ്. പിങ്കി പ്രജാപതി എന്നു പേരുള്ള 30 വയസുകാരിയാണ് മരിച്ചത്. സംഭവത്തിൽ പ്രതി സഞ്ജയ് പാട്ടിദാർ എന്നയാൾ അറസ്റ്റിലായി. ഇരുവരും തമ്മിലുള്ള വിവാഹം നടത്തണമെന്ന യുവതി ആവശ്യപ്പെട്ടതാണ് കൊലതകം നടന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇയാൾ മറ്റൊരു സ്ത്രീയുമായി നേരത്തെ വിവാഹിതനാണ്. നിലവിൽ പ്രതി ഡൽഹി ജയിലിലാണ്.

കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ അഴുകിയ നിലയിലുളള ശരീരം വെള്ളിയാഴ്ച്ചയാണ് പൊലീസ് കണ്ടെത്തുന്നത്. 2023 ജൂണിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും കഴിഞ്ഞ 5 വർഷമായി ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. പ്രതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതി സമ്മർദം ചെലുത്തുകയും ഇതിൽ നീരസം തോന്നിയ പ്രതി തന്‍റെ സുഹൃത്തിനൊപ്പം ചേർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതശരീരം കണ്ടെടുക്കുന്ന സമയത്ത് സ്ത്രീയുടെ ശരീരത്തിൽ സാരിയും മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു.

2023 ൽ പ്രതി വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്‍റെ സാധനങ്ങൾ സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് സാധനങ്ങൾ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീ‌ട്ടുടമയോട് പറഞ്ഞിരുന്നത്. തുടർന്ന ഉടമ ഈ ഭാഗത്തേക്ക് ആൾ താമസമില്ലാത്തതിനാൽ ഇവിടെക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു. വൈദ്യുതി ഓഫാക്കിയപ്പോൾ റഫ്രിജറേറ്റർ പ്രവർത്തനം നിലക്കുകയും ചെയ്തതോടെയാണ് ദുർഗന്ധം ആരംഭിച്ചു.

പിന്നീട് വീട് വാടകയ്ക്ക് ചോചിച്ച് ഒരാൾ എത്തിയപ്പോൾ ഈ മുറികൾ തുറന്നു കാണിക്കുകയായിരുന്നു. എന്നാൽ ദുർഗന്ധം വമിച്ചതോടെ വീട്ടുടമയുടെ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടായതിനാൽ അവർ വീട്ടിലേക്ക് പോയെന്നായിരുന്നു എന്നാൽ യുവാവ് വീട്ടുടമയോട് പറഞ്ഞിരുന്നതെന്ന് ദേവാസ് പൊലീസ് സൂപ്രണ്ട് പുനീത് ഗെഹ്‌ലോട്ട് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com