അവിഹിത ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപ്പൂട്ടിട്ട് യുവാവ്

സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്.
man nailed his wife's private parts with a metal lock in mumbai
അവിഹിത ബന്ധമുണ്ടെന്ന് ആരോപണം; മുംബൈയിൽ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപ്പൂട്ടിട്ട് യുവാവ്
Updated on

മുംബൈ: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപ്പൂട്ടിട്ട് യുവാവ്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. നേപ്പാൾ സ്വദേശിയാണ് 28 കാരിയായ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ 30 കാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്. മെയ് 11നാണ് അതിക്രമം നടന്നത്. നേപ്പാൾ സ്വദേശിയായ ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച യുവാവ് വാക്കു തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കയ്യേറ്റമാവുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും ക്രൂരത.

യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കുകൾക്ക് ചികിത്സ നേടുന്നതിനിടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com