
പട്ന: മൂർഖൻ പാമ്പിനെ കഴുത്തിലിട്ട് കളിപ്പിച്ച് അതിസാഹസികത കാണിച്ച യുവാവിന് ദാരുണാന്ത്യം. മൂർഖനെ കഴുത്തിലിട്ട് പ്രദർശിപ്പിക്കുന്നതിനിടെ യുവാവിനെ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിഹാറിലെ നവാദയിലാണ് സംഭവം. ഗോവിന്ദ് നിവാസിയായ ദിലീപാണ് മരിച്ചത്. പാമ്പിനെ കഴുത്തിലിട്ട് ഇയാൾ നടത്തുന്ന പ്രകടനങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.