ചൂടുള്ള ചിക്കൻ ലോലിപോപ്പ്, ചിക്കൻ ബിരിയാണി; മനം കവരുന്ന വിഭവങ്ങൾ വിളമ്പി മാണ്ഡവി എക്സ്പ്രസ്

രുചികരമായ ഭക്ഷണം വിളമ്പുന്നത് മാണ്ഡവി എക്സ്പ്രസിൽ
Mandavi Express serves tasty dishes

മനം കവരുന്ന വിഭവങ്ങൾ വിളമ്പി മാണ്ഡവി എക്സ്പ്രസ്

Updated on

മുംബൈ: ട്രെയിനിലെ ഭക്ഷണം കഴിക്കാൻ പലർക്കും പേടിയാണ്. വൃത്തിയില്ലാത്ത പാൻട്രി തന്നെ ഇതിന് കാരണം. ദീർഘദൂര യാത്രക്കാരിൽ പലരും ട്രെയിൻ ഭക്ഷണം ഉപേക്ഷിക്കുകയോ, ബദൽ സംവിധാനം കണ്ടെത്തുകയോയാണ് പതിവ്. എന്നാൽ ഇതിനെല്ലാം വിപരീതമായ രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്ന ട്രെയിൻ മുംബൈയിലുണ്ട്. ഭക്ഷണത്തിന്‍റെ രാജകുമാരി എന്നാണ് ഈ ട്രെയിനിനെ യാത്രക്കാർ വിശേഷിപ്പിക്കുന്നത് തന്നെ.

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിനും- മഡ്ഗാവിനും ഇടയിൽ‌ സർവീസ് നടത്തുന്ന മാണ്ഡവി എക്സ്പ്രസിലാണ് രുചികരമായ ഭക്ഷണം വിളമ്പുന്നത്.

റെസ്റ്റോറന്‍റിനെ വെല്ലുന്ന ഭക്ഷണ മെനുവാണ് ഈ ട്രെയിനിൽ‌ ഒരുക്കിയിട്ടുള്ളത്. ചൂടുള്ള ഇഡ്ഡലി, വട, ഉപ്പുമാവ്, പൊഹ, ഓംലെറ്റ് എന്നിവയും ചൂടുള്ള കാപ്പിയോ ചായയോ ആണ് രാവിലത്തെ മെനു. ഇടനേരം വടാപാവ്, സമോസ, കട്ലലറ്റ്, ഉള്ളിവട, ചിക്കൻ ലോലിപോപ്പ്, മിക്സഡ് പൊക്കവഡ എന്നിവ ലഭ്യമാണ്. ഉച്ചഭക്ഷണത്തിന് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ താലി മീൽസിനൊപ്പം ചിക്കൻ ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവ കിട്ടും. ഗുലാം ജാം, മധുര പലഹാരം, ഫ്രഷ് ഫ്രൂട്ട്സുകളും കിട്ടും. 580 കിലോമീറ്റർ ദൂരം 12-14 മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതെങ്കിലും ഈ ട്രെയിൻ സർവീസ് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com