രാജ്യാന്തര തലത്തിൽ നാണക്കേട്; കേരള വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി

കരടിയെ മയക്കുവെടി വയ്ക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം
രാജ്യാന്തര തലത്തിൽ നാണക്കേട്; കേരള വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി

ന്യൂഡൽഹി: വെള്ളനാട് കരടി കിണറ്റിൽ വീണ് ചത്ത സംഭവത്തിൽ വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. രാജ്യത്തെ തന്നെ ഏറ്റവും മോശമായ വനംവകുപ്പാണ് കേരളത്തിലെതെന്ന് അവർ കുറ്റപ്പെടുത്തി.

'വന്യമൃഗങ്ങളോട് ക്രൂരത' എന്നതാണ് കേരളത്തിന്‍റെ നയം. കരടിയെ മയക്കുവെടി വയ്ക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള പെരുമാറ്റത്തിൽ രാജ്യാന്തര തലത്തിൽ കേരളം ഇന്ത്യയെ നാണം കെടുത്തുകയാണെന്നും അവർ വിമർശിച്ചു. കോഴിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് കരടി കിണറ്റിൽ വീണത്. മയക്കുവെടിവെച്ച് കരടിയെ പുറത്തെടുത്ത് വനത്തിൽ വിടാനായിരുന്നു തീരുമാനമെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങി ചാവുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com